‘സ്വന്തം മനസാക്ഷിയോട് ചോദിക്കൂ’; തെലങ്കാന സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ച് മമ്മൂട്ടി

തെലങ്കാനയില്‍ ഡോക്ടര്‍ ക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ബോളിവുഡ്,ടോളിവുഡ്, ഉള്‍പ്പെടെ നിരവധി താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ പ്രതികരണം അറിയിച്ച് എത്തിയിരിക്കുകയാണ് മമ്മൂട്ടി. രാജ്യത്ത് സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ കണ്ട് എല്ലാവരെയും പോലെ താനും ആശങ്കയിലാണെന്ന് മമ്മൂട്ടി അഭിപ്രായപ്പെട്ടു.

മാമാങ്കത്തിന്റെ പ്രമോഷനായി മുംബൈയില്‍ എത്തിയപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം. രാജ്യത്ത് നടക്കുന്ന ബലാത്സംഗത്തെ കുറിച്ച് ചോദിച്ചപ്പോള്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളില്‍ സമൂഹം ബേധവന്മാരായിരിക്കണം. എന്തു കൊണ്ട്, എന്തിന് വേണ്ടിയാണ് നമ്മള്‍ ഇതൊക്കെ ചെയ്യുന്നത് എന്ന് ഓരോരുത്തരം സ്വന്തം മനസാക്ഷിയോട് തന്നെ ചോദിക്കണം എന്നുള്ള ഉത്തരമായിരുന്നു താരം നല്‍കിയത്.

Top