ന്യൂഡല്‍ഹി: മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ഇന്ത്യയുടെ മുന്‍ സോളിസിറ്റര്‍ ജനറല്‍ ഹരീഷ് സാല്‍വെ. രാഹുല്‍ ഗാന്ധി ഉപയോഗിച്ച ഭാഷ അത്യന്തം അപലപനീയമാണ്. ഒരു പൊതുപ്രവര്‍ത്തകനില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത പരാമര്‍ശമാണ് രാഹുല്‍ നടത്തിയത്. രാഹുലിനെപ്പോലൊരാളില്‍ നിന്ന് ഇത്തരമൊരു അഭിപ്രായപ്രകടനം പ്രതീക്ഷിച്ചിരുന്നില്ല. എത്ര തള്ളിപ്പറഞ്ഞാലും പ്രധാനമന്ത്രിയാകാന്‍ രാഹുല്‍ സ്വപ്നം കാണുന്നുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം എന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
രാഹുല്‍ പറഞ്ഞത് തെറ്റാണെന്നും ഇങ്ങനെ സംസാരിക്കുന്നത് ശരിയല്ലെന്നും സുപ്രീം കോടതി ജഡ്ജിമാര്‍ തന്നെ പറഞ്ഞു. എന്നാല്‍ അദ്ദേഹത്തിന്റെ അപ്പീല്‍ കോടതി അംഗീകരിക്കാന്‍ കാരണം, വയനാടിനെക്കുറിച്ച് ഓര്‍ത്തിട്ടാണ്. ഒരു തീരുമാനമാകുന്നതുവരെ രാഹുല്‍ മണ്ഡലത്തെ പ്രതിനിധീകരിക്കണം. അതുകൊണ്ട് മാത്രമാണ് ശിക്ഷ സ്റ്റേ ചെയ്തതെന്നും ഹരീഷ് സാല്‍വെ പറഞ്ഞു.