ലക്‌നൗ: യുക്രെയിന്‍ റഷ്യ യുദ്ധവും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആയുധമാക്കി ബി.ജെ.പി. യുക്രെയിനെതിരെയുള്ള റഷ്യയുടെ യുദ്ധം അവസാനിപ്പിക്കാന്‍ എല്ലാവരും ഇന്ത്യയുടെ സഹായം തേടുകയാണെന്ന് ബോളിവുഡ് നടിയും ബി.ജെ.പി എം.പിയുമായ ഹേമമാലിനി പറഞ്ഞു.
ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഹേമമാലിനിയുടെ പരാമര്‍ശം. മോദിജി രാജ്യത്തെ ഒരുപാട് ഉയരങ്ങളിലെത്തിച്ചു. ലോകം അമ്പരന്നു നില്‍ക്കുകയാണ്. അദ്ദേഹത്തിന്റെ പേര് ലോകശ്രദ്ധയിലെത്തിയിരിക്കുകയാണ്. ലോകം അദ്ദേഹത്തെ ആദരിക്കുന്നു. യുക്രെയിന്‍ റഷ്യ യുദ്ധം അവസാനിപ്പിക്കാന്‍ എല്ലാവരും അദ്ദേഹത്തോട് ആവശ്യപ്പെടുകയാണ്. മോദിജി ലോകനേതാവായിരിക്കുകയാണ്’,
ബല്ലിയയിലെ പരിപാടിയില്‍ ഹേമമാലിനി പറഞ്ഞു. മാര്‍ച്ച് മൂന്നിനാണ് ഇവിടെ അവസാനഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്.