കൊച്ചി: ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തിൽ നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപ് കോടതിയിൽ മറുപടി നൽകി. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും തനിക്കെതിരെ കളളത്തെളിവുകൾ ഉണ്ടാക്കാനാണ് അന്വേഷണ സംഘത്തിൻറെ ശ്രമമെന്നുമാണ് ദിലീപിൻറെ ആരോപണം. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിച്ച ദിലീപിൻറെ ജാമ്യം റദ്ദാക്കി റിമാൻഡ് ചെയ്യണമെന്നാണ് പ്രോസിക്യഷൻ ആവശ്യം.