കൊച്ചി: പറയാനുള്ളതു മുഴുവന്‍ താന്‍ പറഞ്ഞാല്‍ മുഖ്യമന്ത്രിയടക്കം പലരും രാജിവയ്‌ക്കേണ്ടിവരുമെന്ന് സോളര്‍ തട്ടിപ്പ് കേസ് മുഖ്യപ്രതി ബിജു രാധാകൃഷ്ണന്‍.
രണ്ടരവര്‍ഷത്തിനുള്ളില്‍ ജയിലില്‍നിന്നു പുറത്തിറക്കാമെന്ന വാഗ്ദാനം തനിക്കുണ്ടായിരുന്നു.അതിനു തെളിവുണ്ട്. എന്നാല്‍, തന്നെ മണ്ടനാക്കുകയായിരുന്നു. തന്റെ മേല്‍ വലിയ സമ്മര്‍ദമുണ്ടെന്നും ബിജു പറഞ്ഞു.
ജുഡീഷ്യല്‍ അന്വേഷണ കമ്മിഷനു മുമ്പാകെ നല്‍കിയ മൊഴിയിലാണ് ബിജു ഇക്കാര്യം വെളിപ്പെടുത്തിയത്.
23നു ഹൈക്കോടതി തന്റെ ജാമ്യാപേക്ഷ പരിഗണിക്കുകയാണ്. പുറത്തിറങ്ങണമെന്ന ഒറ്റ ആഗ്രഹം മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. അതിനായി കാത്തിരിക്കുകയാണ്. അതിനാല്‍ 23നുശേഷം ഒരു ദിവസം വിസ്താരത്തിനു ഹാജരാകാന്‍ അനുവദിക്കണമെന്നും അന്ന് എല്ലാം പറയാമെന്നും ബിജു കമ്മിഷനെ അറിയിച്ചു.