മലപ്പുറം:ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട കോഴക്കേസിലെ മുഖ്യ ആസൂത്രകന്‍ ബാസിതുമായി അന്വേഷണ സംഘം മലപ്പുറത്ത് നടത്തിയ തെളിവെടുപ്പ് പൂര്‍ത്തിയായി.പ്രതികള്‍ ഗൂഢാലോചന നടത്തിയെന് കരുതുന്ന മഞ്ചേരി പാണ്ടിക്കാട് കേന്ദ്രീകരിച്ചായിരുന്നു ഇന്ന് തെളിവെടുപ്പ് നടത്തിയത്. ഇന്നലെ മലപ്പുറം ടൗണിലെയും മഞ്ചേരിയിലെയും സ്വകാര്യ ബാര്‍ ഹോട്ടലില്‍ എത്തിച്ച് തെളിവെടുത്തിരുന്നു. നിര്‍ണായകയമായ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചുവെന്നാണ് സൂചന. തിരുവനന്തപുരം കന്റോണ്‍മെന്റ് ഇന്‍സ്‌പെക്ടര്‍ ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പ് നടത്തിയത്.
മരുമകള്‍ക്ക് ആരോഗ്യവകുപ്പില്‍ നിയമനം ലഭിക്കാനായി ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിന് കോഴ നല്‍കിയെന്ന മലപ്പുറം സ്വദേശി ശിവദാസന്റെ പരാതിയെ തുടര്‍ന്നുള്ള അന്വേഷണമാണ് സുഹൃത്തായ ബാസിത്തിലെത്തിയത്. ബാസിത്താണ് പണം കൈക്കലാക്കിയതെന്ന് കണ്ടെത്തിയതോടെയാണ് ഒക്ടോബര്‍ പത്തിന് ബാസിത്തിനെ അറസ്റ്റ് ചെയ്ത്ത്. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ബാസിത്തിനെ വ്യാഴാഴ്ചയാണ് പോലീസ് കസറ്റഡിയില്‍ വാങ്ങിയത്. അഞ്ച് ദിവസമാണ് കസ്റ്റഡി കാലാവധി.