യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന് വധഭീഷണി ഉണ്ടായിരുന്നതായുള്ള തെളിവുകള്‍ പുറത്ത്

shuhaib

കണ്ണൂര്‍: അക്രമികളുടെ വെട്ടേറ്റ് മരിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന് വധഭീഷണി ഉണ്ടായിരുന്നതായുള്ള തെളിവുകള്‍ പുറത്ത്. തനിക്ക് വധഭീഷണി ഉണ്ടായിരുന്നെന്ന് ശുഹാബ് തന്നെ വ്യക്തമാക്കുന്ന ഓഡിയോ സംഭാഷണമാണ് പുറത്തുവന്നത്.

നേരിട്ടും അല്ലാതെയും ഭീഷണി ഉണ്ടെന്നും അതൊന്നും താന്‍ ആരോടും പറഞ്ഞിട്ടില്ലെന്നും ഓഡിയോയില്‍ പറയുന്നുണ്ട്. മകന് വധഭീഷണി ഉണ്ടായിരുന്നെന്ന് ശുഹൈബ് പറഞ്ഞിരുന്നതായി പിതാവും വ്യക്തമാക്കി.

ശുഹൈബിനെതിരെ സിപിഐഎം പ്രവര്‍ത്തകര്‍ കൊലവിളി നടത്തുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ശുഹൈബെ നിന്റെ നാളുകള്‍ എണ്ണപ്പെട്ടു എന്നാണ് വീഡിയോയില്‍ പറയുന്നത്.

വീഡിയോ കടപ്പാട് : റിപ്പോര്‍ട്ടര്‍ ടിവി

ഇതിനിടെ ഷുഹൈബിന്റെ കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലമാണെന്ന പൊലീസിന്റെ എഫ്‌ഐആര്‍ റിപ്പോര്‍ട്ടും പുറത്ത് വന്നിരുന്നു. സംഭവത്തില്‍ ഇതുവരെ മുപ്പതോളം പേരെ ചോദ്യം ചെയ്തതായും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Top