അസമില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ കാറില്‍ ഇവിഎം

vote

അസം: അസമിലെ രണ്ടാംഘട്ട വോട്ടെടുപ്പില്‍ ബിജെപി തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. പത്താര്‍കണ്ഡി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്ണേന്ദു പോളിന്റെ കാറില്‍ നിന്നും ഇന്നലെ രാത്രി ഇവിഎമ്മുകള്‍ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ആരോപണം.

കൃത്രിമത്തിലൂടെ മാത്രമേ ബിജെപിക്കു് ജയിക്കാനാകൂ എന്ന് മനസിലാക്കിയാണ് ഈ നീക്കങ്ങളെന്ന് കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ് ആരോപിച്ചു. ഇന്നലെ രാത്രിയാണ് ബിജെപി സ്ഥാനാര്‍ത്ഥിയുടെ കാറില്‍ നിന്ന് ഇവിഎം മെഷീനുകള്‍ കണ്ടെത്തിയത്. നാട്ടുകാരാണ് കാര്‍ തടഞ്ഞുനിര്‍ത്തി കാറിന്റെ ഡിക്കിയില്‍ നിന്ന് ഇവിഎം മെഷീനുകള്‍ കണ്ടെത്തിയത്. നാട്ടുകാര്‍ ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ഇവിഎം മെഷീന്‍ കാറില്‍ നിന്ന് കണ്ടെത്തിയ സംഭവം പ്രചാരണ വിഷയമാക്കുന്നതിനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്.

 

Top