കൊച്ചി: സോളാര്‍ കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ സരിതാ എസ് നായര്‍ ഉന്നയിച്ച ആരോപണങ്ങള്‍ കല്ലുവെച്ച നുണകളാണെന്ന് എഡിജിപി എ പത്മകുമാര്‍.
കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ക്രിമിനല്‍ കേസ് പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രയോഗിക്കുന്ന നയമാണിതെന്നും പത്മകുമാര്‍ സോളാര്‍ കമ്മീഷനില്‍ വിശദീകരിച്ചു.
തന്റെ വാട്ട്‌സ് ആപ് ദൃശ്യങ്ങള്‍ക്ക് പിന്നില്‍ പത്മകുമാറാണെന്ന് സരിത നേരത്തെ ആരോപിച്ചിരുന്നു.
പത്മകുമാര്‍ റേഞ്ച് ഐജി ആയിരിക്കെയാണ് തന്റെ ലാപ്പ് ടോപ്പും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തത്.
പിടിച്ചെടുത്ത ഏഴ് മൊബൈല്‍ ഫോണുകളില്‍ 4 എണ്ണം മാത്രമാണ് കോടതിയില്‍ ഹാജരാക്കിയതെന്നു സരിത ആരോപിച്ചിരുന്നു.
കാണാതായ മൂന്ന് മൊബൈല്‍ ഫോണുകളിലെ ദൃശ്യങ്ങളാണ് വാട്‌സ് ആപ്പിലൂടെ പ്രചരിച്ചത്.
ഇതിന് പിന്നില്‍ എഡിജിപി പത്മകുമാര്‍ ആണെന്നും ചൂണ്ടിക്കാട്ടി സരിത ഡിജിപിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.