മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ധോണിയുടെ ആസ്തി 1000 കോടി കടന്നു; കണക്കുകള്‍ പുറത്തുവിട്ട് സ്റ്റോക്ക് ഗ്രോ

MS Dhoni

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എം.എസ് ധോണിയുടെ ആസ്തി 1000 കോടി കടന്നതായി റിപ്പോര്‍ട്ട്. ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന കളിക്കാരില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം. 1040 കോടി രൂപയാണ് എം.എസ് ധോണിയുടെ ആസ്തി. വ്യാപാര നിക്ഷേപക കമ്പനിയായ ‘സ്റ്റോക്ക് ഗ്രോ’ ആണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. സ്റ്റോക്ക് ഗ്രോ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, നിലവില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ നിന്ന് 12 കോടി രൂപയാണ് ധോണിക്ക് ലഭിക്കുന്നത്.

കൂടാതെ ഒരു ബ്രാന്‍ഡ് പ്രൊമോട്ട് ചെയ്യുന്നതിന് 4 മുതല്‍ 6 കോടി രൂപ വരെ ഈടാക്കുന്നു. സോഷ്യല്‍ മീഡിയ വഴി ധോണി സമ്പാദിക്കുന്നത് രണ്ട് കോടി രൂപയാണ്. മൂന്ന് ബ്രാന്‍ഡുകളുടെ ഉടമയായ ധോണി റിയല്‍ എസ്റ്റേറ്റിലും നിക്ഷേപം നടത്തിയിട്ടുണ്ട്. ധോണിക്ക് റാഞ്ചിയില്‍ ഒരു ഫാം ഹൗസും, ഇരുചക്രവാഹനങ്ങളുടെ വന്‍ ശേഖരവും, നിരവധി കാറുകളും ഉണ്ട്. അതേസമയം ആസ്തിയില്‍ ധോണിക്ക് മുന്നിലാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. സ്റ്റോക്ക് ഗ്രോയുടെ കണക്കനുസരിച്ച് 1,050 കോടിയാണ് കോലിയുടെ ആസ്തി. ധോനിയേക്കാള്‍ 10 കോടി കൂടുതല്‍.

Top