റഫാല്‍ കരാര്‍ സുതാര്യമെന്ന് മുന്‍ പ്രതിരോധ സെക്രട്ടറി; ആരോപണങ്ങള്‍ നിഷേധിച്ചു

ന്യൂഡല്‍ഹി: റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് പ്രതിരോധവകുപ്പിന്റെ ഫയലില്‍ വിയോജനക്കുറിപ്പ് എഴുതിയതില്‍ ഒരു അസ്വാഭാവികതയുമില്ലെന്ന് മുന്‍ പ്രതിരോധസെക്രട്ടറി ജി മോഹന്‍ കുമാര്‍. കരാറില്‍ അംബാനിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് അനാവശ്യമായി വലിച്ചിഴച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റാഫേല്‍ കരാറില്‍ അംബാനിയുടെ ഇടപെടലുണ്ടെന്നത് വെറും പൊള്ളയായ ആരോപണമെന്നാണ് മോഹന്‍ കുമാര്‍ പറയുന്നത്. ഇതില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് ഒരു പങ്കുമില്ല. ആരോപണങ്ങള്‍ കൃത്രിമമായി ഉണ്ടാക്കിയതാണ്. ഒരു പിഴവും കണ്ടെത്താനാകാത്ത സുതാര്യമായ കരാറാണ് റഫാല്‍ ഇടപാടിന്റേത്. സാമ്പത്തിക ക്രമക്കേടുകള്‍ ഉണ്ടായിട്ടില്ലെന്നും ജി മോഹന്‍കുമാര്‍ വിശദീകരിച്ചു. രണ്ട് സര്‍ക്കാരുകള്‍ തമ്മിലുള്ള കരാര്‍ ആയതിനാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുന്നതില്‍ അസ്വാഭാവികതയില്ലെന്നും മോഹന്‍കുമാര്‍ പറയുന്നു. മുന്‍പ് അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഇടപാടില്‍ പിഎംഒ ഓഫീസ് ഇടപെട്ടിട്ടുണ്ടെന്നും മോഹന്‍കുമാര്‍ വെളിപ്പെടുത്തുന്നു.

Top