കൊല്‍ക്കത്ത: കോടതിയലക്ഷ്യ കേസില്‍ സുപ്രീംകോടതി തടവുശിക്ഷ നൽകിയ കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ജഡ്ജി സി.എസ്.കര്‍ണന്‍ ജയില്‍ മോചിതനായി.
ആറു മാസത്തെ ശിക്ഷാ കാലാവധി അവസാനിച്ചതിനാലാണ് ജസ്റ്റിസ് കര്‍ണന്‍ മോചിതനാകുന്നത്.
സുപ്രീംകോടതി ജഡ്ജിയെ അറസ്റ്റ് ചെയ്യണമെന്ന് ജസ്റ്റിസ് കര്‍ണന്‍ ഉത്തരവിട്ടിരുന്നു. ഇതേ തുടർന്നാണ് കോടതിയലക്ഷ്യ നടപടി നേരിട്ടത്.
സുപ്രീംകോടതി തടവ് ശിക്ഷ വിധിച്ചതിനെ തുടർന്ന് മെയ് 10 മുതല്‍ ഒളിവില്‍ പോയ കര്‍ണനെ ജൂണ്‍ 20ന് കോയമ്പത്തൂരിൽ നിന്നാണ് അറസ്റ്റ് ചെയ്ത് ജയിലിലാക്കിയത്.
ചീഫ് ജസ്റ്റിസായിരുന്നു ജെ.എസ്.ഖെഹാറിന്റെ നേതൃത്വത്തിലുള്ള ഏഴംഗ ബെഞ്ചാണ് കര്‍ണനെതിരെ നടപടിയെടുത്തത്.