ദ്വാരക: ഡല്‍ഹി ദ്വാരകയില്‍ ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മുന്‍സൈനിക ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. സൈന്യത്തില്‍ നിന്നു ലഫ്.കേണലായി വിരമിച്ച എഴുപതുകാരനാണു എട്ടു വയസുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്.
ഒരേ അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരായിരുന്ന പെണ്‍കുട്ടിയെ ഇയാള്‍ ലിഫ്റ്റില്‍വച്ച് കയറിപ്പിടിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. പിന്നീട് കുട്ടിയുടെ മാതാപിതാക്കള്‍ ഇതു സംബന്ധിച്ചു പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.
കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ ബാലികയുടെ മൊഴി രേഖപ്പെടുത്തി. ഇയാള്‍ക്കെതിരേ മുന്‍പും സമാനരീതിയിലുള്ള പരാതികള്‍ ഉയര്‍ന്നിരുന്നതായും ആരും പരാതി നല്‍കാത്തതിനെ തുടര്‍ന്നാണ് പ്രതി രക്ഷപ്പെട്ടിരുന്നതെന്നും പൊലീസ് അറിയിച്ചു.