ടൊറന്റോ: കാനഡയിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുൻ സിഖ് ക്ഷേത്ര പ്രസിഡന്റിന് കോടതി ശിക്ഷ വിധിച്ചു.
ബ്രിട്ടനിഷ് കൊളംബിയ പ്രവിശ്യയിലെ കോടതിയാണ് കേസിൽ വിധി പുറപ്പെടുവിച്ചത്.
ബൽദേവ് സിംഗ് കൽസി എന്നയാൾക്കാണ് കോടതി ശിക്ഷ നൽകിയത്. കൽസി സൂർക്കിയിലെ ബ്രൂക്സൈഡ് സിഖ് ക്ഷേത്രത്തിന്റെ മുൻ പ്രസിഡന്റ് ആണ്.
ബൽദേവ് സിംഗ് കൽസി ഭാര്യ നരീന്ദർ കൗറിനെ 2014 ജൂലായ് 13ന് ക്രൂരമായി ഉപദ്രവിച്ചിരുന്നു. തുടർന്ന് അവശനിലയിലായിരുന്ന നരീന്ദർ കൗറിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും , ദിവസങ്ങൾക്ക് ശേഷം അവർ മരണപ്പെട്ടു.
ബൽദേവ് സിംഗ് കൽസി കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. കൊലപതാക ശ്രമം, പീഡനം തുടങ്ങിയ വകുപ്പുകളാണ് ഇയാൾക്കുമേൽ ചുമത്തിയിരിക്കുന്നത്.
ബ്രൂക്സൈഡ് സിഖ് ക്ഷേത്രത്തിന്റെ പ്രസിഡന്റ് ആയിരുന്ന ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തതിന് ശേഷം പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു.