സാംപൗളോ: ബ്രസീലില്‍ ചെറുവിമാനം തകര്‍ന്ന് ഏഴു പേര്‍ കൊല്ലപ്പെട്ടു. സാംപൗളോ നഗരത്തിന്റെ വടക്കന്‍ പ്രാന്തത്തിലാണ് വിമാനം തകര്‍ന്നുവീണത്. ബ്രസീലിലെ വെയ്ല്‍ മൈനിംഗ് കമ്പനിയുടെ മുന്‍ ചീഫ് എക്‌സിക്യുട്ടീവായ റോജര്‍ അഗ്‌നെല്ലിയുടെ ഉടമസ്ഥതയിലുള്ളതാണ് വിമാനം. എന്നാല്‍ തകര്‍ന്ന വിമാനത്തില്‍ ഇദ്ദേഹമുണ്ടായിരുന്നോ എന്നു വ്യക്തമായിട്ടില്ല.
ദുബായില്‍നിന്നു റഷ്യയിലേക്കു പോയ ഫ്‌ളൈദുബായ് വിമാനം റഷ്യയിലെ തെക്കന്‍ പട്ടണമായ റോസ്‌റ്റോഫ് ഓണ്‍ ഡോണ്‍ വിമാനത്താവളത്തില്‍ തകര്‍ന്നുവീണ് മലയാളി ദമ്പതികളടക്കം 62 പേര്‍ മരിച്ചിരുന്നു. ഈ അപകടം നടന്നു മണിക്കൂറുകള്‍ കഴിയുമുമ്പാണ് ബ്രസീലിലും അപകടം ഉണ്ടായത്.