ഔറംഗബാദ്: പരീക്ഷക്കിടെ കോപ്പിയടിച്ച വിദ്യാര്‍ത്ഥിയെ അധ്യാപകര്‍ കൈയോടെ പിടികൂടി. പിടിക്കപ്പെട്ടതോടെ പരീക്ഷാ നടത്തിപ്പ് ചുമതലയിലുണ്ടായിരുന്ന ഇന്‍വിജിലേറ്ററെ കോപ്പിയടിച്ച വിദ്യാര്‍ത്ഥി മര്‍ദ്ദിക്കുകയും, കോളജ് കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. ഒടുവില്‍ പ്രിന്‍സിപ്പല്‍ പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് പിടികൂടി.
മഹാരാഷ്ട്രയിലെ കബ്ര സമാജ്കാര്യ മഹാവിദ്യാലയത്തില്‍ എംപിഇഡി പരീക്ഷയ്ക്കിടെയാണ് സംഭവം.
കോപ്പിയടിക്കുന്നത് ശ്രദ്ധയില്‍ പെട്ട ഇന്‍വിജിലേറ്റര്‍ ആദ്യം മുന്നറിയിപ്പ് കൊടുത്തു. പിന്നെയും ആവര്‍ത്തിച്ചതോടെ തടയാന്‍ ശ്രമിച്ചു. പിന്നെയും ആവര്‍ത്തിച്ചപ്പോള്‍ പരീക്ഷ എഴുത്ത് നിര്‍ത്തി എഴുന്നേറ്റുപോകാന്‍ ഇന്‍വിജിലേറ്റര്‍ ആവശ്യപ്പെട്ടു. അതോടെ വിദ്യാര്‍ത്ഥി ഇന്‍വിജിലേറ്ററിന്റെ കോളറിന് പിടിച്ച് വലിക്കയും അദ്ദേഹത്തെ മര്‍ദിക്കുകയും ചെയ്തു. അതിന് ശേഷം ക്ലാസ് മുറിയില്‍ നിന്ന് ഇറങ്ങി ഓടി നേരെ മൂന്നാം നിലയിലേക്ക് ഓടിക്കയറി ബാല്‍ക്കണിയിലെത്തി താഴേക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തി. അതോടെ കോളജിലെ പരീക്ഷ തടസ്സപ്പെട്ടു. ഭീതിയുടെ അന്തരീക്ഷമായിരുന്നു, അധ്യാപകരെല്ലാം ഭയന്നുപോയി എന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.
സംഭവത്തില്‍ യുവാവിനെതിരെ കോപ്പിയടിച്ചതിനും ആത്മഹത്യാശ്രമത്തിനും പൊലീസ് കേസെടെത്തു.