ഇടുക്കി: പ്ലസ് ടു പരീക്ഷയില്‍ മാര്‍ക്ക് കുറയുമെന്ന് ഭയന്ന് വിദ്യാര്‍ഥിനി വിഷം കഴിച്ച് ജീവനൊടുക്കി. വാഗുവാര സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയും കണ്ണന്‍ ദേവന്‍ കമ്പനി തെന്മല ഡിവിഷനിലെ കൃഷ്ണന്റെ മകള്‍ കീര്‍ത്തന (17) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം സ്‌കൂളില്‍ സപ്ലി പരീക്ഷ നടന്നിരുന്നു. പരീക്ഷ എഴുതിയെങ്കിലും പ്രതീക്ഷിച്ച മാര്‍ക്ക് ലഭിക്കാതെ വന്നതാണ് വിദ്യാര്‍ഥിനിയെ ആത്മഹത്യയിലേക്ക് നയിച്ചത്. വൈകുന്നേരം മാതാപിതാക്കള്‍ക്ക് ആത്മഹത്യ കുറപ്പ് എഴുതിവെച്ച് വിഷം കഴിക്കുകയായിരുന്നു.