പത്ത്, പന്ത്രണ്ടാം ക്ലാസുകളുടെ പരീക്ഷാ ഫീസ് മടക്കി നല്‍കണം; ആവശ്യം തള്ളി സുപ്രീംകോടതി

ന്യൂഡല്‍ഹി: റദ്ദാക്കിയ പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ പരീക്ഷാഫീസ് മടക്കി നല്‍കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. സംസ്ഥാനങ്ങളിലെ പത്ത് , പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ ഫീസ് മടക്കി നല്‍കണമെന്ന ഹര്‍ജിയില്‍ കഴമ്പില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ഇത് സംബന്ധിച്ച് സംസ്ഥാന ബോര്‍ഡുകള്‍ക്ക് നിര്‍ദേശം നല്‍കാന്‍ ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വിസമ്മതിച്ചു. പരീക്ഷാഫീസായി ലഭിച്ച തുക പരീക്ഷ തയാറെടുപ്പുകള്‍ക്കായി വിനിയോഗിച്ചുവെന്ന സംസ്ഥാനങ്ങളുടെ വാദം കോടതി അംഗീകരിച്ചു.

 

Top