പരീക്ഷകള്‍ കഴിഞ്ഞു; യുഎഇയിലെ സ്‌കൂളുകള്‍ മൂന്നാഴ്ചത്തേയ്ക്ക് അടച്ചു

അബുദാബി: യുഎഇയിലെ സ്‌കൂളുകള്‍ മൂന്നാഴ്ചത്തേയ്ക്ക് അടച്ചു. വാര്‍ഷിക പരീക്ഷ കഴിഞ്ഞതിനാലാണ് രാജ്യത്തെ സ്‌കൂളുകള്‍ അടച്ചത്. അബുദാബി, അല്‍ഐന്‍ എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ ഇന്നത്തെ പരീക്ഷ കൂടി കഴിഞ്ഞ് നാളെ അടയ്ക്കും. വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് അവധി നല്‍കുന്നത്.

അധ്യാപകര്‍ക്ക് ക്ലാസുകള്‍ ഉണ്ടാകില്ലെങ്കിലും ഉത്തരക്കടലാസ് മൂല്യനിര്‍ണയം, ടാബുലേഷന്‍, ഫലപ്രഖ്യാപനം, പുതിയ ക്ലാസുകളിലേക്ക് കുട്ടികളെ തരംതിരിക്കല്‍, ഓപ്പണ്‍ ഹൗസ് തുടങ്ങിയ ജോലികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ദുബായില്‍ ഏപ്രില്‍ 4 നും അബുദാബിയില്‍ ഏപ്രില്‍ 11 നുമാണ് സ്‌കൂളുകള്‍ ഇനി തുറക്കുക.

മോഡല്‍ പരീക്ഷ കഴിഞ്ഞെങ്കിലും തെരഞ്ഞെടുപ്പ് മൂലം നീട്ടിവെച്ച 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷ ഏപ്രില്‍ 8 നാണ് തുടങ്ങുക. സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക് മേയ് മാസം തുടങ്ങും. ഈ സമയത്തിനിടയില്‍ മോഡല്‍ പരീക്ഷകളും പത്താം ക്ലാസിലെ ഐടി, 12 ലെ സയന്‍സ് പ്രാക്ടിക്കല്‍ പരിശീലനവും നടത്തും. അബുദാബി ദ് മോഡല്‍ സ്‌കൂളില്‍ 18 മുതല്‍ വിദ്യാര്‍ഥികള്‍ക്ക് രണ്ടാമത്തെ മോഡല്‍ പരീക്ഷ നടത്തുന്നു. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, സോഷ്യല്‍ സ്റ്റഡീസ്, കണക്ക് എന്നീ വിഷയങ്ങളിലാണ് പരീക്ഷ നടത്തുന്നത്.

Top