കണ്ണൂര്‍: ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചതായി കണ്ണൂര്‍ സര്‍വകലാശാല അറിയിച്ചു. പുതിയ തിയതി പിന്നീട് അറിയിക്കും. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് നേരത്തെ കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി സതീശന്‍ എംഎല്‍എ പറഞ്ഞിരുന്നു. ഇതിന്റെ പേരില്‍ സംഘടന നടപടികളുണ്ടായാല്‍ ഏറ്റുവാങ്ങാന്‍ തയാറാണ്. പ്രളയ ബാധിത മേഖലകളെങ്കിലും ഒഴിവാക്കേണ്ടതായിരുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞിരുന്നു.