അമിത വൈദ്യുത ബില്‍; മൂന്ന് മിനിറ്റ് വൈദ്യുതി ഓഫ് ആക്കി പ്രതിഷേധിച്ച് യുഡിഎഫ്

തിരുവനന്തപുരം: ലോക്ക്ഡൗണ്‍കാലത്തെ കെഎസ്ഇബിയുടെ അമിത വൈദ്യുതി ബില്ലിനെതിരെ രാത്രി മൂന്ന് മിനിട്ട് വൈദ്യുതി വിളക്കുകള്‍ അണച്ച് യുഡിഎഫിന്റെ പ്രതിഷേധം.

ഉപഭോക്താക്കളെ കൊള്ളയടിക്കുന്ന കെഎസ്ഇബിയുടെ നടപടി, തിരുത്തിയില്ലെങ്കില്‍ വലിയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നല്‍കി. കൊവിഡിന്റെ മറവില്‍ വൈദ്യുതി ബോര്‍ഡ് ജനങ്ങളെ വെല്ലുവിളിക്കുന്നുവെന്നാരോപിച്ചാണ് യുഡിഎഫ് , ലൈറ്റ്സ് ഓഫ് കേരള എന്ന പേരില്‍ സമരപരിപാടി സംഘടിപ്പിച്ചത്.

രാത്രി 9 മണിക്ക് മൂന്ന് മിനിട്ട് നേരം വൈദ്യുതി വിളക്കുകള്‍ അണച്ചു. നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധ പരിപാടിയില്‍ പങ്കാളികളായി. അമിത വൈദ്യുതി ബില്ലിനെതിരെ ലഭിച്ച പരാതികളില്‍ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമേ വസ്തുതയുള്ളുവെന്നാണ് കെഎസ്ഈബിയുടെ നിലപാട്, ഇത് ശരിയെല്ലെന്നണ് പ്രതിപക്ഷ ആരോപണം. ബിപിഎല്ലുകാരുടെ ലോക്ഡൗണ്‍ കാലത്ത ബില്ല് എഴുതിതള്ളണം. മറ്റുള്ളവര്‍ക്ക് 30 ശതമാനം ഇളവ് നല്‍കണം എന്നും യുഡിഎഫ് ആവശ്യപ്പെട്ടു.

Top