അമിത സമ്മര്‍ദ്ദം: സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലേയ്ക്ക്

കൊല്ലം: സര്‍ക്കാര്‍ അമിത സമ്മര്‍ദം ചെലുത്തുന്നതില്‍ പ്രതിഷേധിച്ച് ആരോഗ്യ വകുപ്പിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക് നീങ്ങുന്നു. നാളെ മുതല്‍ അധിക ജോലികളില്‍ നിന്ന് ഡോക്ടര്‍മാര്‍ വിട്ടുനില്‍ക്കും. പ്രതിഷേധം കൊവിഡ് ഡ്യൂട്ടികള്‍ ബാധിക്കില്ലെന്നും കെജിഎംഒഎ അറിയിച്ചു. കൊവിഡ് ഇതര പരിശീലനം അടക്കം ബഹിഷ്‌കരിക്കും. ഡ്യൂട്ടി സമയം കഴിഞ്ഞുള്ള സൂം മീറ്റിംഗുകള്‍ ബഹിഷ്‌കരിക്കും. സര്‍ക്കാറിന്റെ ഔദ്യോഗിക വാട്സ്അപ് ഗ്രൂപ്പുകളില്‍ നിന്ന് സ്വയം ഒഴിയുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

സംഘടന ഉന്നയിച്ച വിവിധ ആവശ്യങ്ങള്‍ അംഗീകരിക്കാത്ത സാഹചര്യത്തില്‍ ഒക്ടോബര്‍ 15 മുതല്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ അധിക ജോലികളില്‍ നിന്ന് വിട്ടു നില്‍കുന്നതായിരിക്കും. രോഗീപരിചരണത്തെയും കൊവിഡ് പ്രതിരോധ ചികിത്സ പ്രവര്‍ത്തനങ്ങളെയും ബാധിക്കാത്ത രീതിയിലായിരിക്കും പ്രതിഷേധ പരിപാടികളെന്ന് കെജിഎംഒഎ അറിയിച്ചു.

Top