കോഴിക്കോട്: ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന പരാതിയിൽ സിനിമാ ട്രെയിലറിനെതിരെ കേസെടുത്ത് എക്സൈസ്. ഒമർ ലുലുവിന്റെ പുതിയ ചിത്രം നല്ല സമയത്തിന്റെ ട്രെയിലറിനെതിരെയാണ് എക്സൈസ് കേസെടുത്തത്. ലഹരി ഉപയോഗത്തെ പ്രൊത്സാഹിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ ട്രെയിലറെന്ന് എന്ന് ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിൻ്റെ സംവിധായകനും നിർമ്മാതാവിനും എക്സൈസ് നോട്ടീസ് അയച്ചത്. കോഴിക്കോട് എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ആണ് കേസ് എടുത്തത്. ട്രെയിലറിനെതിരെ നിരവധി പരാതികൾ ലഭിച്ചിരുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. കേരള അബ്കാരി ആക്ടിലെ 55-ാം ചട്ടപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.