excise investigation started

ഇടുക്കി : കുമളി ചെക്ക്‌പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ കൈക്കുലി വാങ്ങിയത് സംബന്ധിച്ച് എക്‌സൈസ് അന്വേഷണം ആരംഭിച്ചു. ഡപ്യൂട്ടി കമ്മീഷണറുടെ നിര്‍ദേശപ്രകാരമാണ് അന്വേഷണം.

കേരളത്തിലേക്ക് ലഹരിയൊഴുകുന്ന ഇടുക്കിയിലെ ചെക്‌പോസ്റ്റുകളില്‍ പരിശോധന അട്ടിമറിച്ചാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ കൈക്കൂലി പിരിവ് നടത്തുന്നത്.

ലഹരിമാഫിയയ്ക്ക് ഒത്താശചെയ്ത് കുമളി ചെക്‌പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ കൈമടക്കായി വാങ്ങുന്നത് നൂറ് മുതല്‍ അയ്യായിരം രൂപവരെ.

കുമളി ചെക്‌പോസ്റ്റിന്റെ ചുമതലയുള്ള എക്‌സൈസ് പ്രിവന്റീവ് ഓഫീസറുടെ നേതൃത്വത്തിലാണ് പണപ്പിരിവ്.

തമിഴ്‌നാട്ടില്‍ നിന്ന് പച്ചക്കറിയും പാലും കന്നുകാലികളുമായി വരുന്ന ഏതു വാഹനമായാലും ഒപ്പിനൊപ്പം കൈമടക്ക് നിര്‍ബന്ധം.

ചെക്‌പോസ്റ്റിനോട് ചേര്‍ന്നുള്ള എക്‌സൈസ് ഓഫീസില്‍ വാഹന നമ്പറും മറ്റ് വിശദാംശങ്ങളും രേഖപ്പെടുത്താന്‍ എത്തുമ്പോളാണ് ഉദ്യോഗസ്ഥര്‍ പണം കൈപ്പറ്റുന്നത്.

പണം നല്‍കിയാല്‍ എന്തും സാധിക്കുന്ന ഈ അവസ്ഥ പ്രയോജനപ്പെടുത്തുന്നത് ലഹരിമാഫിയയാണ്. ലാഭത്തിന്റെ ഒരു വിഹിതം എക്‌സ്സൈ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയാല്‍ എല്ലാം ഭദ്രം.

ഉദ്യോഗസ്ഥര്‍ കണ്ണടയ്ക്കുന്നതോടെ പച്ചക്കറി ലോറികളിലും ജീപ്പുകളിലും കേരളത്തിലേക്ക് കഞ്ചാവ് കടക്കുന്നു. ജില്ലയിലെ മറ്റ് ചെക്‌പോസ്റ്റുകളിലും അവസ്ഥ വ്യത്യസ്തമല്ല.

അസോസിയേഷന്‍ മുഖേന സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി ചെക്‌പോസ്റ്റുകളില്‍ നിയമനം നേടുന്നവരാണ് പരിശോധന അട്ടിമറിക്കുന്നത്. ഇവരുടെ നിയമനത്തിനു പിന്നില്‍ ജില്ലയിലെ ലഹരിമാഫിയയുടെ ശക്തമായ ഇടപെടലുമുണ്ട്.

Top