excise minister on beverages corporation

TP RAMAKRISHNAN

തിരുവനന്തപുരം: ദേശീയ, സംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ പൂട്ടുകയോ മാറ്റിസ്ഥാപിക്കുകയോ ചെയ്യണമെന്ന സുപ്രീം കോടതി വിധി സര്‍ക്കാര്‍ അനുസരിക്കുമെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷണന്‍.

വിധി ചോദ്യം ചെയ്തല്ല സര്‍ക്കാരിന്റെ ഹര്‍ജി. വിധിയില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് സുപ്രീം കോടതിയെ സര്‍ക്കാര്‍ വീണ്ടും സമീപിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

പൊതുനിരത്തുകളിലെ ബാറുകള്‍ മാറ്റി സ്ഥാപിക്കണമെന്ന ഉത്തരവ് നടപ്പാക്കാന്‍ സാവകാശം വേണമെന്നാവശ്യപ്പെട്ട് ബിവറേജസ് കോര്‍പ്പറേഷനും കോടതിയെ സമീപിച്ചു.

Top