തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജമദ്യ വില്‍പ്പന കൂടിയെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍.
വ്യാജമദ്യ വില്‍പ്പന തടയുന്നതിന് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. മദ്യവില്‍പ്പന ശാലകള്‍ കുറഞ്ഞിട്ടും വില്‍പ്പനയില്‍ കുറവുണ്ടായിട്ടില്ലെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
ബിവറേജസ് ഔട്ട്‌ലെറ്റുകളടക്കമുള്ള മദ്യ വില്‍പ്പന ശാലകള്‍ അടച്ചു പൂട്ടിയത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. നിയമ വിധേയമായി മദ്യവില്‍പ്പനശാലകള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
വിനോദ സഞ്ചാര മേഖലയിലെ പ്രശ്‌നങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും പുതിയ മദ്യനയം രൂപീകരിക്കുന്നത്. മദ്യശാലകള്‍ക്ക് എന്‍ഒസി നല്‍കുന്നതില്‍ പഞ്ചായത്തുകള്‍ക്കുള്ള അധികാരം പുനപരിശോധിച്ചു വരികയാണെന്നും മന്ത്രി വ്യക്തമാക്കി.