പുതിയ മദ്യനയം ഏപ്രില്‍ ഒന്നിനകം പുറത്തിറക്കുമെന്ന് എക്‌സൈസ് മന്ത്രി

TP Ramakrishnan

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യനയത്തില്‍ മാറ്റം വരുത്തുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. 2021 ഏപ്രില്‍ ഒന്നിന് മുന്‍പ് പുതിയ മദ്യനയം പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു.

മുസ്ലീം ലീഗിന്റേയും യുഡിഎഫിന്റേയും ജമാ അത്തെ – എസ്ഡിപിഐ ബന്ധം ജനങ്ങള്‍ തള്ളിക്കളഞ്ഞതാണെന്നും അതു തുടരണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് മുസ്ലീം ലീഗാണെന്നും എക്‌സൈസ് മന്ത്രി പറഞ്ഞു. കുഞ്ഞാലിക്കുട്ടിയുടെ വരവോ പോക്കോ അല്ല മുസ്ലീം ലീഗിന്റെ നയം മാറുന്നുണ്ടോ എന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

Top