തിരുവനന്തപുരം: മദ്യശാലകള്‍ അടച്ചു പൂട്ടുന്നതല്ല സര്‍ക്കാര്‍നയമെന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. ഇതുസംബന്ധിച്ച് അടുത്ത നിയമസഭാ സമ്മേളനത്തില്‍ തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.
നേരത്തെ യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം എല്ലാവര്‍ഷവും 10 ശതമാനം ബിവറേജ് കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ അടച്ചുപൂട്ടുമെന്നായിരുന്നു. എന്നാല്‍ ഇനി നിലവിലുള്ള ഔട്ട്‌ലെറ്റുകള്‍ ഒന്നും തന്നെ അടച്ചുപൂട്ടേണ്ടതില്ലെന്ന് ഇടത് സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അത് ശരിവെക്കുന്ന തരത്തിലാണ് മന്ത്രിയുടെ പ്രതികരണം.കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തില്‍ സംസ്ഥാനത്തെ 10 ശതമാനം ബിവറേജസ്-കണസ്യൂമര്‍ഫെഡ് ഔട്ടലെറ്റുകള്‍ അടച്ചു പൂട്ടിയിരുന്നു.