പത്തനംതിട്ട: അടൂരില്‍ എക്‌സൈസ് ഓഫീസിലെ ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പടെ നാല് ഉദ്യോഗസ്ഥര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതേതുടര്‍ന്ന് എക്‌സൈസ് ഓഫീസ് അടച്ചു. രോഗം ബാധിച്ചവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.