വീട്ടില്‍ സൂക്ഷിച്ചിരുന്ന ചാരായവും കോടയും എക്‌സൈസ് പിടികൂടി

എറണാകുളം: കോതമംഗലത്ത് വീട്ടില്‍ സൂക്ഷിച്ചിരുന്ന 77 ലിറ്റര്‍ ചാരായവും 500 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു. കോതമംഗലം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ. ജോസ് പ്രതാപിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് ചാരായം കണ്ടെടുത്തത്.

ചേലാട് സ്വദേശി ദീപുവിന്റെ വീട്ടില്‍ നിന്ന് 77 ലിറ്റര്‍ ചാരായവും വാട്ടര്‍ ടാങ്കില്‍ വീടിന് മുകളില്‍ ഒളിപ്പിച്ച 500 ലിറ്റര്‍ വാറ്റാന്‍ പാകമായ കോടയും, വാറ്റാന്‍ ഉപയോഗിച്ച ഗ്യാസ് അടുപ്പും ഗ്യാസ് സിലിണ്ടറുമാണ് കണ്ടെടുത്തത്.

ലോക്ക്ഡൗണിനോട് അനുബന്ധിച്ച് വളരെ വ്യാപകമായി വ്യാവസായിക അടിസ്ഥാനത്തില്‍ മാസങ്ങളായി ദീപു രഹസ്യമായി ചാരായം വാറ്റി വില്‍പ്പന നടത്തി വരികയായിരുന്നു. വിശാലമായ പുരയിടത്തിന് നടുവില്‍ സ്ഥിതി ചെയ്യുന്ന വീട്ടിലാണ് ദീപു ചാരായം വാറ്റിയിരുന്നത്.

ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ വീടിന്റെ മുകളില്‍ 500 ലിറ്ററിന്റെ വാട്ടര്‍ ടാങ്ക് നിറയെ ചാരായം വാറ്റാന്‍ പാകമായ കോട കലക്കി ടാങ്കില്‍ നിന്ന് പൈപ്പ് വഴി ആവശ്യാനുസരണം ചാരായം വാറ്റുകയായിരുന്നു ദീപു. പ്രതി ഉടന്‍ അറസ്റ്റിലാവുമെന്ന് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോസ് പ്രതാപ് പറഞ്ഞു.

 

Top