കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ മന:പൂര്‍വ്വം വേട്ടയാടുകയാണെന്ന് സഹതാരങ്ങള്‍.
ദിലീപിനെതിരെ ഗൂഢാലോചനക്ക് തെളിവ് കണ്ടെത്താന്‍ കഴിയാതെ പൊലീസ് ‘ഇരുട്ടില്‍ തപ്പുന്നതായ ‘ വാര്‍ത്ത പുറത്ത് വന്നത് ദിലീപിന്റെ സഹപ്രവര്‍ത്തകര്‍ക്ക് വലിയ ആശ്വാസമായിരിക്കുകയാണിപ്പോള്‍.
മാധ്യമങ്ങള്‍ക്കെതിരെയാണ് സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രതിഷേധം മുഴുവന്‍.
യാഥാര്‍ത്ഥ്യം വ്യക്തമാകും മുന്‍പ് ദിലീപിനെ കുറ്റവാളിയാക്കി ചിത്രീകരിച്ചത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇതിനെതിരെ താരം മാന നഷ്ടകേസ് നല്‍കണമെന്നുമാണ് സഹപ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്.
നാളെ മറ്റൊരാള്‍ക്കും ഈ ഗതി വരാതിരിക്കാന്‍ ഇത്തരം നിയമ നടപടി അനിവാര്യമാണെന്നും ദിലീപ് അത് ചെയ്യുമെന്ന് തന്നെയാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്ന് പ്രമുഖ താരം വെളിപ്പെടുത്തി.
നിരപരാധിത്യം പൂര്‍ണ്ണമായും പുറം ലോകത്തിന് ബോധ്യമാകുന്നതോടെ മാനനഷ്ടകേസുമായി മുന്നോട്ട് പോകണമെന്നതാണ് ഉപദേശം.
ഇതിനിടെ താരസംഘടനയായ ‘അമ്മ’യില്‍ ദിലീപിന് അനുകൂലമായി വാദിക്കുന്ന താരങ്ങള്‍ ‘എരിതീയില്‍ എണ്ണ ഒഴിച്ച’ സിനിമാ പ്രവര്‍ത്തകരെ ഒറ്റപ്പെടുത്തണമെന്ന നിലപാട് ശക്തമാക്കിയിട്ടുണ്ട്.
ചില സിനിമാ സംവിധായകര്‍ ഉള്‍പ്പെടെയുള്ളവര്‍ ബോധപൂര്‍വ്വം അവസരം മുതലെടുക്കുകയാണെന്നാണ് ആക്ഷേപം.
എന്നാല്‍ ഈ വിവാദങ്ങള്‍ക്കൊന്നും ചെവികൊടുക്കാതെ തന്റെ നിരപരാധിത്യം സമൂഹത്തിന് പൂര്‍ണ്ണമായും ഉടന്‍ ബോധ്യമാകുമെന്ന പ്രതീക്ഷയില്‍ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് ദിലീപ്.