ബ്രിട്ടനില്‍ വിനോദയാത്രയ്ക്കിടെ മലയാളി സഹോദരങ്ങള്‍ മുങ്ങി മരിച്ചു

drawned

ലണ്ടന്‍: വിനോദയാത്രയ്ക്കിടെ മലയാളി സഹോദരങ്ങള്‍ മുങ്ങി മരിച്ചു. ബ്രിട്ടനിലാണ് ചെങ്ങന്നൂര്‍ സ്വദേശിയായ അനിയന്‍കുഞ്ഞ് – സൂസന്‍ ദമ്പതികളുടെ മകന്‍ ജോയല്‍ (19) റാന്നി സ്വദേശിയായ ഷിബു- സുബി ദമ്പതികളുടെ മകന്‍ ജെയ്‌സ് (15) എന്നിവര്‍ മുങ്ങിമരിച്ചത്. ബോള്‍ട്ടനില്‍ താമസിക്കുന്ന ഇവര്‍ കുടുംബവുമൊത്ത് ബോട്ടിംഗ് നടത്തുന്നതിനിടയിലാണ് അപകടമുണ്ടായത്.

UK-Malayalees (1)

വ്യാഴാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. ഇരുവര്‍ക്കും നീന്തല്‍ അറിയാമായിരുന്നെങ്കിലും കുട്ടികള്‍ തടാകത്തിലെ ചതുപ്പില്‍പെട്ടതാകാമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടിലുള്ളത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ഇരുവരുടെയും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് നല്‍കുമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഒരാള്‍ വെള്ളത്തില്‍ വീണപ്പോള്‍ രക്ഷിക്കാനിറങ്ങിയതാണ് രണ്ടാമത്തെ കുട്ടി എന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. അപകട സമയത്ത് സംഘത്തില്‍ ഒന്‍പതോളം പേര്‍ ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. മരിച്ച കുട്ടികളുടെ അമ്മമാരായ സൂസനും സുബിയും സഹോദരിമാരാണ്.

Top