ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറുകള്‍ക്ക് ഓണ്‍ലൈനില്‍ പണം നല്‍കിയാല്‍ അഞ്ചുരൂപ ഇളവ് ലഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു.
പൊതുമേഖലാ എണ്ണക്കമ്പനികളായ ഐഒസി, ബിപിസിഎല്‍, എച്ച്പിസിഎല്‍ എന്നിവയുടെ എല്‍പിജി സിലിണ്ടറുകള്‍ക്ക് നെറ്റ് ബാങ്കിങ്, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി പണമടച്ചാല്‍ ഒരു സിലിണ്ടറിന് അഞ്ചു രൂപ ഇളവു ലഭിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്.
കറന്‍സിരഹിത പണമിടപാടുകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് 0.75% ഇളവ് നേരത്തേ പ്രഖ്യാപിച്ചിരുന്നു.