ഒറ്റചാര്‍ജില്‍ 200 കിലോ മീറ്റര്‍ സഞ്ചരിക്കുന്ന ഇലക്​ട്രിക്​ കാറുമായി ഇന്ത്യന്‍ കമ്പനി

Electric Car

ഫുൾ ചാർജാകാൻ 10 മിനിറ്റ്, റേഞ്ച് 200 കിലോമീറ്റർ വരെ ലഭിക്കുന്ന ഇലക്​ട്രിക്​ കാറുമായി ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യന്‍ സ്​റ്റാര്‍ട്ട്​ ആപ്​ സംരംഭം ഹൃമാന്‍ മോട്ടോർസ്. ‘ആർ ടി 90’ എന്ന പേരിൽ എത്തുന്ന വൈദ്യുത കാറിൽ ഫോർ ജി കണക്റ്റഡ് ഐ ഒ ടി പ്ലാറ്റ്ഫോമും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

കാറിലെ ബാറ്ററി ചാർജ് ചെയ്യാൻ ഫാസ്റ്റ് ഡി സി ചാർജറിൽ 10 മിനിറ്റ് മതി, സാധാരണ എ സി ചാർജറിലാവട്ടെ ഒന്നു മുതൽ രണ്ടു വരെ മണിക്കൂറും. ഒറ്റത്തവണ ചാർജ് ചെയ്താൽ 200 കിലോമീറ്റർ വരെ ഓടാൻ കാറിനാവുമെന്നും ഹൃമാൻ മോട്ടോഴ്സ് അവകാശപ്പെടുന്നു.

നിലവിൽ പരീക്ഷണ ഘട്ടത്തിലുള്ള ആര്‍.ടി 90 വാങ്ങി ഉപയോഗിക്കുമ്പോൾ കിലോ മീറ്ററിന്​ 50 പൈസയായിരിക്കും ചെലവ്. എന്നാല്‍ കിലോ മീറ്ററിന്​ വെറും ആറ്​ പൈസ മുടക്കി കാര്‍ വാടകക്ക്​ ഉപയോഗിക്കാനുള്ള സൗകര്യവും കമ്പനി നൽകുന്നുണ്ട്. കമ്പനിയുടെ ഷോറൂമിലാണ് ഇത്തരത്തിൽ വാഹനം ലഭിക്കുക. വാടകയ്ക്ക് വാഹനം ലഭിക്കുന്നതിന് 600 രൂപ നല്‍കിയാല്‍ മതി.

രണ്ടു പേർക്കു യാത്രാസൗകര്യമുള്ള കാറിൽ നിന്ന് കമ്പനി പുറമേ നാല്​ സീറ്റുള്ള കാറും ആറ്​ സീറ്റുള്ള ബസും പുറത്തിറക്കാനും പദ്ധതിയിടുന്നുണ്ട്.

Top