തിരുവനന്തപുരം : കവിയും ഗാനരചയിതാവും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവുമായ പ്രഭാവര്‍മയ്ക്ക് വള്ളത്തോള്‍ പുരസ്‌കാരവും കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും നേടിക്കൊടുത്ത കൃതിയായ ശ്യാമമാധവത്തിന്റെ മ്യൂറല്‍ പെയിന്റിംഗ് എക്‌സിബിഷന്‍ ഒരുങ്ങുന്നു.
ഒക്ടോബര്‍ 15 ന് തിരുവനന്തപുരം വൈലോപ്പിള്ളി ഭവനില്‍ വൈകീട്ട് 5 മണിക്ക് ആരംഭിക്കുന്ന പരിപാടി പ്രശസ്ത സംവിധായകനും നിരൂപകനുമായ അടൂര്‍ ഗോപാലകൃഷ്ണനാണ് ഉദ്ഘാടനം ചെയ്യുന്നത്.
സ്വര്‍ഗ്ഗാരോഹണത്തിനു തൊട്ടുമുമ്പുള്ള നിമിഷങ്ങളില്‍ കൃഷ്ണമനസ്സിലൂടെ കടന്നു പോയ പോയകാല ജീവിത ചിത്രങ്ങള്‍ പ്രമേയമാക്കിയ കൃതിയാണ് ശ്യാമമാധവം.
ഇതിഹാസ പുരാണങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ശ്രീകൃഷ്ണനു പകരം പാപബോധത്താല്‍ നീറുന്ന മറ്റൊരു കൃഷ്ണനെ അവതരിപ്പിച്ച കാവ്യാഖ്യായിക മലയാള സാഹിത്യചരിത്രത്തില്‍ തന്നെ തികച്ചും വേറിട്ടു നില്‍ക്കുന്ന സൃഷ്ടിയാണ് എന്നാണ് വിലയിരുത്തല്‍ .
വയലാര്‍ അവാര്‍ഡ് ഉള്‍പ്പടെയുള്ള അവാര്‍ഡുകള്‍ ലഭിച്ച ശ്യാമമാധവം ഖണ്ഡകാവ്യം കൂടിയാണ്.
15ന് ആരംഭിക്കുന്ന എക്‌സിബിഷന്‍ 17 വരെ ഉണ്ടാവും.