എല്‍.ഡി.എഫിന് തുടര്‍ഭരണം പ്രവചിച്ച് എക്‌സിറ്റ് പോളുകള്‍

കോഴിക്കോട്: സംസ്ഥാനത്ത് എല്‍.ഡി.എഫ് തുടര്‍വിജയം നേടുമെന്ന് പ്രവചിച്ച് വിവിധ എക്‌സിറ്റ് പോളുകള്‍. ദേശീയ മാധ്യമങ്ങള്‍ ഏജന്‍സികളുമായി നടത്തിയ എക്‌സിറ്റ് പോളുകളെല്ലാം വിജയം എല്‍.ഡി.എഫിനാണെന്നാണ് ചൂണ്ടികാണിക്കുന്നത്.

എല്‍.ഡി.എഫിന് 85 സീറ്റ് വരെ നേടുമെന്നാണ് അഞ്ച് എക്‌സിറ്റ് ഫലങ്ങള്‍ വിശകലനം ചെയ്ത് എന്‍.ഡി.ടി.വി പറയുന്നത്. യു.ഡി.എഫ് 53 വരെ സീറ്റും ബി.ജെ.പി രണ്ട് സീറ്റും നേടുനാകുമെന്നാണ് എന്‍.ഡി.ടി.വി വിശകലനം ചെയ്തത്.

ഇന്ത്യാ ടുഡേ-സീ വോട്ടര്‍ സര്‍വേയില്‍ എല്‍.ഡി.എഫ് 104 മുതല്‍ 120 വരെയും സീറ്റ് നേടുമെന്നും 20 മുതല്‍ 36 സീറ്റ് യു.ഡി.എഫും പരമാവധി രണ്ടു സീറ്റുകള്‍ നേടിയേക്കുമെന്നും ഇന്ത്യ ടുഡെ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പറയുന്നു. എ.ബി.പി.സി വോട്ടര്‍ സര്‍വേ, സി.എന്‍.എന്‍-ന്യൂസ്, റിപ്പബ്ലിക്ക് ടി.വി-സി.എന്‍.എക്‌സ് സര്‍വേ തുടങ്ങിയവയില്‍ എല്‍.ഡി.എഫ് വിജയം കണ്ടെത്തുന്നത് 70 മുതല്‍ 82 വരെ സീറ്റുകളിലായിരിക്കുമെന്ന് പ്രവചിക്കുന്നു.

Top