കുട്ടികളുമായി ഒമാനിലേക്ക് വരുന്ന പ്രവാസി കുടുംബങ്ങള്‍ക്ക് ക്വാറന്റൈന്‍ വേണ്ട

മസ്‌കറ്റ്: കുട്ടികളുമായി ഒമാനിലേക്ക് വരുന്ന പ്രവാസി കുടുംബങ്ങള്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ വേണ്ടെന്ന് ആരോഗ്യ മന്ത്രാലയം. ദി അറേബ്യന്‍ സ്റ്റോറീസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 18 വയസ്സില്‍ താഴെയുള്ള കുട്ടികളുമായി വരുന്ന കുടുംബങ്ങളാണ് ക്വാറന്റൈനില്‍ നിന്നും ഒഴിവായത്.

രാജ്യത്തേക്ക് വരുന്ന മറ്റ് പ്രവാസികള്‍ ഹോട്ടലില്‍ ഏഴ് ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ കഴിയേണ്ടതാണ്’, അധികൃതര്‍ പറഞ്ഞു. ‘സിവില്‍ ഏവിയേഷന്‍ അതോറിറ്റിക്ക് ആരോഗ്യ മന്ത്രാലയം ഇതിനോടകം ഒരു അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഏറ്റവും പുതിയ യാത്രാ വിവരത്തെ കുറിച്ച് വിമാനക്കമ്പനികളെ അറിയിച്ചിട്ടുണ്ട്’, റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

വെള്ളിയാഴ്ച രാവിലെ മസ്‌കറ്റിലെത്തിയ മൂന്ന് കുടുംബങ്ങളോട് ദി അറേബ്യന്‍ സ്റ്റോറീസ് സംസാരിക്കുകയും അവരെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഈയാഴ്ച ആദ്യം സുപ്രീം കമ്മിറ്റി രാജ്യത്തേക്ക് പ്രവേശിക്കുന്ന ഒമാനി പൗരന്മാരെ ഇന്‍സ്റ്റിസ്റ്റ്യൂഷണല്‍ ക്വാറന്റൈനില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

 

 

Top