റിയാദ്: നേപ്പാള്‍ വഴി യാത്ര ചെയ്യാനിരുന്ന പ്രവാസികള്‍ക്ക് തിരിച്ചടി. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് പ്രവാസികള്‍ ദുരിതത്തിലായത്. വിദേശികള്‍ക്ക് കൊവിഡ് പരിശോധന നടത്തുന്നത് നേപ്പാള്‍ കഴിഞ്ഞ ദിവസം നിര്‍ത്തിവെച്ചിരുന്നു. ഇതേ തുടര്‍ന്ന് നിരവധി പ്രവാസികളുടെ യാത്രയാണ് മുടങ്ങിയത്.
ഇന്ത്യക്കാരായ ആയിരക്കണക്കിന് പ്രാവാസികളാണ് നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നത്. വിദേശികളുടെ കൊവിഡ് പരിശോധന നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം നേപ്പാള്‍ ആരോഗ്യ മന്ത്രാലയം സര്‍ക്കുലര്‍ പുറത്തിറക്കിയതിന് പിന്നാലെയാണിത്.
നേപ്പാളില്‍ കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ രാജ്യത്തെ പൗരന്മാര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, അവരുടെ കുടുംബാംഗങ്ങള്‍, നേപ്പാളില്‍ സ്ഥിരതാമസക്കാരായ വിദേശികള്‍ എന്നിവര്‍ക്ക് മാത്രം ആര്‍ടിപിസിആര്‍ പരിശോധനകള്‍ പരിമിതപ്പെടുത്താനാണ് മന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്.