പ്രവാസികള്‍ക്കും ഇനി സൗദി അറേബ്യയില്‍ സ്വത്ത് വാങ്ങാം

റിയാദ്: സൗദി അറേബ്യയില്‍ വിദേശികള്‍ക്കും സ്വത്ത് വാങ്ങാന്‍ അനുമതി. സൗദി പൗരന്മാരല്ലാത്തവര്‍ക്കും രാജ്യത്ത് സ്വത്ത് വാങ്ങാന്‍ അനുവദിക്കുന്നത് ചില നിബന്ധനകളുടെ അടിസ്ഥാനത്തിലാണ്.

ഒരാള്‍ക്ക് ഒരു സ്വത്ത് മാത്രമേ വാങ്ങാനാകൂ. ആഭ്യന്തര വകുപ്പിന്റ അബ്ഷിര്‍ പോര്‍ട്ടല്‍ ഇതിനായി മൂന്ന് നിബന്ധനകള്‍ നിശ്ചയിച്ചിട്ടുണ്ട്. ആദ്യം ഇതിനായി പെര്‍മിറ്റ് നേടണം. ഇതിനുള്ള നിബന്ധനകളും അബ്ഷിറില്‍ വിശദീകരിച്ചിട്ടുണ്ട്.

നിയമാനുസൃത താമസരേഖ ഉണ്ടാവണം, വാങ്ങാനുദ്ദേശിക്കുന്ന ഭൂമിയുടെ വിശദവിവരവും ആധാരത്തിന്റെ കോപ്പിയും നല്‍കണം, മറ്റ് സ്വത്തുവകകള്‍ സൗദിയില്‍ ഉണ്ടാകരുത്. തുടങ്ങിയവയാണ് വ്യവസ്ഥകള്‍. അബ്ഷിറിലെ മൈ സര്‍വീസ് വഴി ഇതിനായി അപേക്ഷ സമര്‍പ്പിക്കാം.

 

Top