ഒമാനില്‍ പ്രവാസികള്‍ക്ക് നാളെ മുതല്‍ കൊവിഡ് വാക്സിന്‍ നല്‍കുമെന്ന്

മസ്‌കറ്റ്: ഒമാനിലെ വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ എല്ലാ പ്രവാസികള്‍ക്കും നാളെ മുതല്‍ കൊവിഡ് വാക്സിന്‍ നല്‍കുമെന്ന് ആരോഗ്യ വകുപ്പ്. (ഒക്ടോബര്‍ 17) ഞായറാഴ്ച മുതല്‍ വടക്കന്‍ ബാത്തിനയിലെ നിശ്ചിത കേന്ദ്രങ്ങളില്‍ എല്ലാ പ്രവാസികള്‍ക്കും കൊവിഡ് വാക്സിന്‍ നല്‍കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

രാവിലെ എട്ടു മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ഈ കേന്ദ്രങ്ങളിലെത്തി വാക്സിന്‍ സ്വീകരിക്കാം. ലിവയിലെ ഒമാനി വിമന്‍സ് അസോസിയേഷന്‍, സൊഹാര്‍ റിഹാബിലിറ്റേഷന്‍ സെന്റര്‍, സഹം സ്പോര്‍ട്സ് ക്ലബ്ബ്, സുവൈഖ് വാലി ഓഫീസ് ഹാള്‍ എന്നിവിടങ്ങളാണ് നിശ്ചിത വാക്സിനേഷന്‍ കേന്ദ്രങ്ങള്‍. തരാസുദ് പ്ലസ് ആപ്ലിക്കേഷനില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്ത് കൊവിഡ് വാക്സിന്‍ ഉറപ്പാക്കണം. വാക്സിനേഷന്‍ കേന്ദ്രത്തിലെത്തുമ്പോള്‍ റെസിഡന്‍സി കാര്‍ഡ് ഹാജരാക്കണം.

 

Top