പ്രവാസികൾക്ക് തിരിച്ചടി;യുഎഇ എക്‌സ്‌ചേഞ്ച് ഹൗസുകൾ പണമയയ്‌ക്കൽ ഫീസ് 15% വർദ്ധിപ്പിക്കുന്നു

പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയക്കുന്നതിനായുള്ള ഫീസ് യുഎഇ എക്സ്ചേഞ്ച് ഹൗസുകള്‍ വര്‍ധിപ്പിക്കുന്നു. 15 ശതമാനമായിരിക്കും ഫീസ് വര്‍ധിപ്പിക്കുക. അഞ്ച് വര്‍ഷത്തിനിടെ ആദ്യമായാണ് ഫീസ് വര്‍ധിപ്പിക്കുന്നത്. ഇത് 2.50 ദിര്‍ഹത്തിന് തുല്യമാണ്. യുഎഇയിലെ ഇതുമായി ബന്ധപ്പെട്ട എക്‌സ്‌ചേഞ്ച് ഹൗസുകള്‍ക്ക് ഓപ്ഷണല്‍ സ്ട്രാറ്റജിക് ഫീസ് ക്രമീകരണം നടപ്പിലാക്കാന്‍ അനുമതി ലഭിച്ചതായി ഫോറിന്‍ എക്‌സ്‌ചേഞ്ച് ആന്‍ഡ് റെമിറ്റന്‍സ് ഗ്രൂപ്പാണ് പ്രഖ്യാപിച്ചത്. ബന്ധപ്പെട്ട അധികാരികളുമായി ചേര്‍ന്ന് ഈ രംഗത്തെ വിപണി സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം ഇത്തരമൊരു തീരുമാനത്തിലേക്ക് നീങ്ങിയതെന്നും ഫോറിന്‍ എക്‌സ്‌ചേഞ്ച് ആന്‍ഡ് റെമിറ്റന്‍സ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

എക്‌സ്‌ചേഞ്ച് ഹൗസുകളിലെ വർധിച്ച ചെലവുകൾ പരിഹരിച്ച് മത്സരക്ഷമത നിലനിർത്താനാണ് തീരുമാനം. ഫിസിക്കൽ ബ്രാഞ്ച് റെമിറ്റൻസ് സേവനങ്ങൾ ഫീസ് വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഫോറിന്‍ എക്‌സ്‌ചേഞ്ച് ആന്‍ഡ് റെമിറ്റന്‍സ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

മാറിക്കൊണ്ടിരിക്കുന്ന റെഗുലേറ്ററി ആവശ്യകതകളും അനുബന്ധ പ്രവര്‍ത്തനച്ചെലവുകള്‍ക്കും അനുസരിച്ച് എക്സ്ചേഞ്ച് ഹൗസുകൾക്ക് ഉയർന്ന നിലവാരമുള്ള സേവനങ്ങളുടെ വിതരണം നിലനിർത്താൻ കഴിയുമെന്ന് ഈ നീക്കം ഉറപ്പാക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഫീസ് വര്‍ധിപ്പിച്ചിരുന്നില്ലെന്നും മുഹമ്മദ് അൽ അൻസാരി ചൂണ്ടിക്കാട്ടി. ‌‌‌ഡിജിറ്റല്‍ മത്സരക്ഷമത നിലനിര്‍ത്തുന്നതിന് മൊബൈല്‍ ആപ്പ് വഴി പണമടയ്ക്കല്‍ ഫീസ് മാറ്റമില്ലാതെ തുടരുകയോ കുറയ്ക്കുകയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

Top