രാഹുല്‍ഗാന്ധിക്കെതിരായ ഗുജറാത്ത് ഹൈക്കോടതി വിധി പ്രതീക്ഷിച്ചത്; കെസിവേണുഗോപാല്‍

കോഴിക്കോട്: രാഹുല്‍ ഗാന്ധിയെ മാനനഷ്ടക്കേസില്‍ ശിക്ഷിച്ച വിധിക്ക് സ്റ്റേ ഇല്ലെന്ന ഗുജറാത്ത് ഹൈക്കോടതി വിധി പ്രതീക്ഷിച്ചതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസിവേണുഗോപാല്‍. അപ്പീല്‍ തള്ളിയതില്‍ അതിശയം ഇല്ല. ഗുജറാത്തില്‍ നിന്ന് വര്‍ത്തമാന കാലത്ത് നീതി കിട്ടും എന്ന് പ്രതീക്ഷ ഇല്ല.വിധി എഴുതുന്നവരും അതിനു കളം ഒരുക്കുന്നവരും എല്ലാം ഓര്‍ക്കണം. ഇതിനെ എല്ലാം തരണം ചെയ്യാന്‍ രാഹുലിന് കഴിയും.

വിധിക്ക് എതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുല്‍ സ്ഥിരമായി തെറ്റ് ആവര്‍ത്തിക്കുന്നതായി കോടതി നിരീക്ഷിച്ചു. പത്തിലേറെ ക്രിമിനല്‍ കേസുകള്‍ രാഹുലിനെതിരെ ഉണ്ട്. ശിക്ഷാവിധിയില്‍ തെറ്റില്ല. ഇടപെടേണ്ട സാഹചര്യമില്ല. കുറ്റക്കാരനെന്ന വിധി ഉചിതം എന്ന് വിലയിരുത്തിക്കൊണ്ടാണ് രാഹുലിന്റെ അപ്പീല്‍ ഹൈക്കോടതി തള്ളിയത്.

 

 

Top