സ്‌കൂളില്‍നിന്നും പുറത്താക്കി; പ്രിന്‍സിപ്പലിനെ വെടിവെച്ച് പത്താം ക്ലാസുകാരന്‍

shot dead

ഉത്തര്‍പ്രദേശ്: സ്‌കൂളില്‍ നിന്ന് പുറത്താക്കിയതിന്റെ ദേഷ്യത്തില്‍ പ്രിന്‍സിപ്പലിനെ പത്താം ക്ലാസ്സുകാരന്‍ വെടിവെച്ച് കൊല്ലാന്‍ ശ്രമിച്ചു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പ്രില്‍സിപ്പലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ ജില്ലയിലായിരുന്നു സംഭവം നടന്നത്.

ആക്രമണം സ്വഭാവം കാണിച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയത്. ബുധനാഴ്ച രാവിലെ പ്രിന്‍സിപ്പലിനെ കാണാന്‍ വിദ്യാര്‍ത്ഥിയും അമ്മയും സ്‌കൂളില്‍ എത്തിയിരുന്നു. സ്‌കൂളില്‍ വീണ്ടും പ്രവേശനം നല്‍കണം എന്ന് ഇരുവരും ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രില്‍സിപ്പല്‍ സമ്മതിച്ചില്ല. ഇതില്‍ ക്ഷുഭിതനായി വീട്ടിലേക്ക് മടങ്ങിയ വിദ്യാര്‍ത്ഥി തിരിച്ച് നാടന്‍ തോക്കുമായി എത്തി പ്രിന്‍സിപ്പലിനെ ആക്രമിക്കുകയായിരുന്നു.

വെടിയുതിര്‍ത്ത സമയത്ത് കുനിഞ്ഞതു കൊണ്ടാണ് തലയില്‍ വെടികൊള്ളാതെ തോളില്‍ വെടിയേല്‍ക്കുകയായിരുന്നു. അതുകൊണ്ടാണ് പ്രിന്‍സിപ്പല്‍ വലിയൊരു അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് എന്ന് പൊലിസ് വ്യക്തമാക്കി. ചികിത്സക്കായി പ്രിന്‍സിപ്പല്‍ ജില്ലാ ആശുപത്രിയില്‍ അഡ്മിറ്റായിരിക്കുകയാണ്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

Top