നിപ മൂന്നാം ഘട്ടത്തിന് ശേഷമേ നിയന്ത്രണ വിധേയമാകുവെന്ന് വിദഗ്ധര്‍

nipah 1

കോഴിക്കോട്: നിപ വൈറസ് ബാധ മൂന്നാം ഘട്ടവും പിന്നിട്ട ശേഷമേ നിയന്ത്രണ വിധേയമാകൂ എന്ന് വിദഗ്ധരുടെ കണ്ടെത്തല്‍. മൂന്നാം ഘട്ടം ഉണ്ടാകുമെങ്കിലും സ്ഥിതി ഗുരുതരമാകില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

രോഗികളുമായി ബന്ധം പുലര്‍ത്തിയവരുടെ ലിസ്റ്റ് ഉണ്ടാക്കി കൃത്യമായ ഫോളോ അപ് ചെയ്താലേ നിപ പടരുന്നത് ഫലപ്രദമായി തടയാനാവൂ. നിപ നിയന്ത്രണത്തിന് സമൂഹത്തിന്റെ ഭാഗത്ത് നിന്നുള്ള അച്ചടക്കം പ്രധാനമാണെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.

Top