ഒടിടി സര്‍വീസില്‍ അശ്ലീല ദൃശ്യങ്ങള്‍ ; ഇന്ത്യക്കാര്‍ അറസ്റ്റില്‍

ഇന്‍ഡോര്‍ : ഒടിടി സര്‍വീസില്‍ മോഡലുകളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ച 2 ഇന്ത്യക്കാരാണ് അറസ്റ്റിലായിരിക്കുന്നത് . ദീപക് സെനി (30), കേശവ് സിംഗ് (27) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ പ്രതികളായ ഏഴ് പേര്‍ ഒളിവിലാണ്. അനധികൃതമായി ചിത്രീകരിച്ച മോഡലുകളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ഒടിടി സര്‍വ്വീസ് തുടങ്ങിയ ഇവരെ മധ്യപ്രദേശ് പൊലീസാണ് അറസ്റ്റുചെയ്തത് .സോഫ്റ്റ്വെയര്‍ എഞ്ചിനിയര്‍ ആണ് അറസ്റ്റിലായവരില്‍ ഒരാള്‍. 22 രാജ്യങ്ങളിലായാണ് ഈ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്.

അതേസമയം സംഭവത്തില്‍ പാക്ക് ബന്ധമുണ്ടെന്ന് മധ്യപ്രദേശ് പൊലീസ് കണ്ടെത്തി. പാക്കിസ്ഥാന്‍ സ്വദേശിയായ ഹുസൈന്‍ അലി ആണ് ഒടിടി സര്‍വ്വീസിന്റെ സാങ്കേതിക വിഭാഗം കൈകാര്യം ചെയ്യുന്നത്. കുറ്റകൃത്യത്തില്‍ അലിയുടെ പങ്ക് എന്തെന്ന് പൊലീസ് അന്വേഷിക്കുകയാണ്. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. വെബ്‌സീരീസ് എന്ന പേരിലാണ് ഇവര്‍ മോഡലുകളെ ആകര്‍ശിച്ചിരുന്നത് .തുടര്‍ന്ന് അശ്ലീല ദൃശ്യങ്ങള്‍ ചിത്രീകരിക്കും.

ശേഷം ഈ വീഡിയോകള്‍ മുംബൈ കേന്ദ്രീകരിച്ച് ഇത്തരം സിനിമകള്‍ വിതരണം ചെയ്യുന്ന അശോക് സിംഗ്, വിജയാനന്ദ് പാണ്ഡെ എന്നിവര്‍ക്ക് വില്‍ക്കുമായിരുന്നു. ഇത്തരത്തില്‍ 84 സിനിമകള്‍ ഇവര്‍ ഇതിലൂടെ പുറത്തിറക്കിയതെന്നാണ് ഇന്‍ഡോര്‍ സൈബര്‍സെല്‍ സൂപ്രണ്ട് ജിതേന്ദ്ര സിംഗ് അറിയിച്ചത്.

ഒടിടി സര്‍വ്വീസിന് പ്രതിമാസം 249 രൂപയാണ് സബ്സ്‌ക്രിപ്ഷന്‍ നിരക്ക്. അശ്ലീലം അടങ്ങിയ സിനിമകള്‍ക്കായി വിതരണക്കാര്‍ക്ക് 5 ലക്ഷം രൂപ വരെയാണ് ഇവര്‍ നല്‍കിയിരുന്നത് . ഇന്‍ഡോര്‍ സ്വദേശിയായ മോഡല്‍ ജൂലൈ 25ന് സിറ്റി സൈബര്‍ സെല്ലില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് സംഭവം പുറംലോകമറിഞ്ഞത് .

Top