ബെയ്ജിങ്: ചൈനയില്‍ ബാര്‍ബിക്യൂ റസ്റ്ററന്റില്‍ പാചക വാതകത്തിന് തീപിടിച്ചുണ്ടായ സ്ഫോടനത്തില്‍ 31 പേര് കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറന്‍ നഗരമായ യിന്‍ചുവാനിലെ തിരക്കുപിടിച്ച റസ്റ്ററന്റില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. 7 പേര് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. 3 ദിവസത്തെ ഡ്രാഗന് ബോട്ട് ഫെസ്റ്റിവല്‍ തുടങ്ങുന്നതിന്റെ തലേ ദിവസമായതിനാല്‍ നഗരത്തില്‍ വന്‍തിരക്കായിരുന്നു. വിദ്യാര്‍ഥികളടക്കം നിരവധി പേരാണ് സംഭവമുണ്ടാകുമ്പോള്‍ സ്ഫോടനം നടന്ന ഇരുനിലക്കെട്ടിടത്തില്‍ ഉണ്ടായിരുന്നത്. പാചകവാതകം ചോര്‍ന്നത് എങ്ങനെ എന്നറിയാന്‍ അന്വേഷണം തുടങ്ങി. 9 പേരെ അറസ്റ്റ് ചെയ്തു.