ഓസ്‌ട്രേലിയയിൽ വാതക വിതരണ കേന്ദ്രത്തിൽ സ്ഫോടനം ; ഒരാൾ മരിച്ചു, 18 പേർക്ക് പരിക്കേറ്റു

വിയന്ന : ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ വാതക പൈപ്പ്‌ലൈൻ കേന്ദ്രത്തിൽ വൻ സ്ഫോടനം.

അപകടത്തിൽ ഒരാൾ മരിക്കുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ വാതക കേന്ദ്രമായ വിയന്നയിലെ കിഴക്കൻ ബാംഗാർട്ടണിലാണ് അപകടം നടന്നത്.

റഷ്യ, നോർവേ, എന്നിവങ്ങളിൽ നിന്നുള്ള ഗ്യാസ് ഇറക്കുമതി ചെയ്യുന്നതിനും , വിതരണം നടത്തുന്നതിനുമുള്ള പ്രധാന കേന്ദ്രമാണ് ബാംഗാർട്ടൺ .

ചുറ്റുമുള്ള പ്രദേശങ്ങളിൽ നിന്നുള്ള നിരവധി അഗ്നിശമനസേനകൾ സഹായത്തിനായി എത്തിയിരുന്നുവെന്നും കാര്യങ്ങൾ നിയന്ത്രണത്തിലാണെന്നും അധികൃതർ വ്യക്തമാക്കി.

Top