ശ്രീനഗര്‍: സിആര്‍പിഎഫ് ജവാന്മാരുടെ സംഘം ജമ്മുവില്‍ നിന്നു വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് പുറപ്പെട്ടത്.സാധാരണ1000 പേരെയാണ് ഇത്തരമൊരു വാഹനത്തില്‍ ഉള്‍പ്പെടുത്താറുള്ളത്. മഞ്ഞുവീഴ്ച കാരണം കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ ദേശീയപാത അടച്ചിട്ടിരിക്കുകയായിരുന്നു. അതിനാല്‍ ഇത്തവണ ജവാന്മാരുടെ എണ്ണം 2547 ആയി കൂടാന്‍ കാരണമായത്.
ഭൂരിപക്ഷം പേരും അവധിക്കു ശേഷം തിരികെ ജോലിയിലേക്കു പ്രവേശിക്കാനുള്ള യാത്രയിലായിരുന്നു.39-44 ജവാന്മാരുണ്ടായിരുന്ന സൈനിക വാഹനത്തിലേക്കാണു ജയ്‌ഷെ ഭീകരന്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ഇടിച്ചു കയറ്റിയത്.
10-12 കിലോമീറ്റര്‍ ദൂരേക്കു വരെ സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടതായി പ്രദേശ വാസികള്‍ പറയുന്നു.ഉഗ്രസ്‌ഫോടനത്തില്‍ ബസ് വെറും ലോഹക്കഷണമായി മാറി. ശരീരഭാഗങ്ങള്‍ ആക്രമണസ്ഥലത്തിനു ചുറ്റും ചിതറിത്തെറിച്ചു. സമീപത്തെ കടക്കാരെല്ലാം ഓടിരക്ഷപ്പെട്ടു.20 വര്‍ഷത്തിനിടെ ജമ്മുകശ്മീരിലുണ്ടാകുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്. 2016-ല്‍ ഉറിയിലെ സേനാക്യാമ്പ് ആക്രമിച്ച് 23 ജവാന്മാരെവധിച്ചശേഷം ജമ്മുകശ്മീരിലുണ്ടാകുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് ഇത്.