ചെന്നൈ: നെയ്‌വേലി ലിഗ്‌നൈറ്റ് പ്ലാന്റില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച് അഞ്ച് പേര്‍ മരിച്ചു. 17 ജീവനക്കാര്‍ക്ക് പരിക്കേറ്റു.
കുടല്ലൂര്‍ ജില്ലയിലാണ് അപകടമുണ്ടായത്.സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
പ്ലാന്റിലെ രണ്ടാമത്തെ യൂണിറ്റിലുള്ള പവര്‍ പ്ലാന്റിലാണ് പൊട്ടിത്തെറിയുണ്ടായത്. കരാര്‍ ജോലിക്കാരും സ്ഥിരം തൊഴിലാളികളും അടക്കം നിരവധി പേര്‍ അപകടസമയത്ത് പ്ലാന്റില്‍ ജോലിയിലുണ്ടായിരുന്നു.
പരിക്കേറ്റവരെ എന്‍എല്‍സി ലിഗ്‌നൈറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.പൊള്ളലേറ്റ പലരുടെയും നില ഗുരുതരമാണ്.
Tamil Nadu: Explosion at a boiler in stage -2 of the Neyveli lignite plant. 17 injured persons taken to NLC lignite hospital. More details awaited.
— ANI (@ANI) July 1, 2020