കൊല്ലത്ത് സ്‌ഫോടക വസ്തു കണ്ടെത്തിയ സംഭവം; എന്‍ഐഎ അന്വേഷണം ആരംഭിച്ചു

കൊല്ലം: പത്തനാപുരത്ത് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ എന്‍ഐഎ പ്രാഥമിക അന്വേഷണം ആരംഭിച്ചു. ഏജന്‍സി പൊലീസില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. തീവ്രവാദ ബന്ധത്തിന് തെളിവുകള്‍ ലഭിച്ചതായി സ്ഥിരീകരിച്ചിട്ടില്ല. എന്‍ഐഎ ക്യൂ ബ്രാഞ്ചുമായി ബന്ധപ്പെട്ടിട്ടുണ്ട്. എന്‍ഐഎ കൊച്ചി യൂണിറ്റ് ടീം പൊലീസിനൊപ്പം സ്ഥലത്ത് ക്യാമ്പ് ചെയ്ത് അന്വേഷണത്തില്‍ പങ്കെടുക്കുന്നുണ്ട്.

അതിനിടെ പാടത്ത് നിന്ന് കണ്ടെത്തിയ ജലാറ്റിന്‍ സ്റ്റിക്ക് നിര്‍മിച്ചത് തമിഴ്നാട്ടിലെ കമ്പനിയിലാണെന്ന് കണ്ടെത്തി. തിരുച്ചിയിലെ സ്വകാര്യകമ്പനിയില്‍ നിര്‍മിച്ചതാണിതെന്നാണ് പൊലീസ് കണ്ടെത്തല്‍. സണ്‍ 90 ബ്രാന്‍ഡ് ജലാറ്റിന്‍ സ്റ്റിക്കാണിത്.

 

Top